
ആറ്റിങ്ങൽ: വൃദ്ധ ദമ്പതികൾ കൊവിഡ് ബാധിച്ച് മരണമടഞ്ഞു.
ആലംകോട് തൊട്ടിവിള വീട്ടിൽ ആനന്ദ കുറുപ്പ്( 87), ഭാര്യ വിജയമ്മ ( 85) എന്നിവരാണ് മരണടമഞ്ഞത്. കടുത്ത ചുമ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 13 ന് ജനറൽ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് ഇരുവർക്കും കൊവിഡ് ബാധ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ 21 ന് രോഗം കടുത്തതിനെ തുടർന്ന് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസം രാവിലെ 9 ന് ആനന്ദകുറുപ്പും രാത്രി 10 ന് വിജയമ്മയും മരണമടയുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം ശാന്തി കവാടത്തിൽ കൊവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു.
മക്കൾ: സുധൻ, ചന്ദ്രൻ, ഷീല, ഗീത, അംബിളി, സരസ്വതി. മരുമക്കൾ: ശശികുമാർ, ബാബു, അശേകൻ, വിജയൻ, വിജയ, ഗിരിജ ചന്ദ്രൻ.