
കോഴിക്കോട്: കല്യാണം കഴിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചതിനു പുറമെ ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ടിക് ടോക് താരം ചെലവൂർ പുതുക്കുടി വീട്ടിൽ വിജീഷ് (31) അറസ്റ്റിലായി. വിവാഹബന്ധം വേർപെടുത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശിനിയായ 32-കാരിയാണ് കബളിപ്പിക്കപ്പെട്ടത്. കേസിനാസ്പദമായ സംഭവം 2018 ലായിരുന്നു. കസബ സി.ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ടിക് ടോക് വഴിയാണ് അടുപ്പത്തിലായതെന്ന് യുവതി പൂജപ്പുര പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രണയം നടിച്ച് വിജീഷ് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. 13.73 ലക്ഷം രൂപയും കൈക്കലാക്കി. പിന്നീടാണ് ഇയാൾ വിവാഹിതനാണെന്ന് അറിയുന്നതെന്നും പരാതിയിലുണ്ട്.കേസ് കസബ പൊലീസിന് കൈമാറിയതിനു പിറകെ അന്വേഷണത്തിനിടയിൽ യുവാവ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായി. കഴിഞ്ഞ ദിവസമാണ് ഡോക്ടറുടെ അനുമതിയോടെ വിജീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.