d

തിരുവനന്തപുരം : ജില്ലയിൽ 261 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 382 പേർ രോഗമുക്തരായി. നിലവിൽ 3,381പേരാണ് ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 197 പേർ സമ്പർക്ക രോഗികളാണ്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകരാണ്. ജില്ലയിൽ 1,460 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ആകെ 23,327 പേർ വീടുകളിലും 54 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിലുമാണ്.