
തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ ഇതിനായി സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം ആരംഭിക്കുന്നതിന് പ്രൊഫസർ, അസോ. പ്രൊഫസർ, 2 അസി.പ്രൊഫസർ, 4 സീനിയർ റെസിഡന്റ് എന്നീ തസ്തികകൾ ഫെബ്രുവരി 19ന് സൃഷ്ടിച്ചിട്ടുണ്ട്.