
നെയ്യാറ്റിൻകര: മന്നത്ത് പത്മനാഭന്റെ 51ാമത് ചരമവാർഷികം നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഡറ്റോറിയത്തിൽ ആചരിച്ചു. രാവിലെ 6ന് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്‌ണകുമാർ മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിച്ചു. തുടർന്ന് രാമായണ പാരായണം, ഉപവാസം, പുഷ്‌പാർച്ചന എന്നിവ നടന്നു. ശശി തരൂർ എം.പി, എം.എൽ.എമാരായ എം. വിൻസെന്റ്, കെ. ആൻസലൻ, ഐ.ബി. സതീഷ്, മുൻ സ്‌പീക്കർ എൻ. ശക്തൻ, മുൻ എം.എൽ.എമാരായ ആർ. സെൽവരാജ്, എ.ടി. ജോർജ്, നഗരസഭാ ചെയർമാൻ രാജ്‌മോഹൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കരമന ജയൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ, വി.ടി.എം എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ആനന്ദ് കുമാർ, മുൻ യൂണിയൻ പ്രസിഡന്റ് എം. സുശീലൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ്, എസ്.കെ. ജയകുമാർ, കൗൺസിലർമാരായ ലക്ഷ്മി, മഞ്ചത്തല സുരേഷ്, കരമന ജയൻ, മാരായമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാർവതി, എം.എസ്. അനിൽ, അഡ്വ. മഞ്ചവിളാകം ജയൻ, കേശവൻകുട്ടി നായർ, കരയോഗം വനിതാസമാജം, വനിതാസ്വയംസഹായസംഘം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ സുഭിലാൽ.എ.വി, ഡോ. രമേഷ് കുമാർ, മാമ്പഴക്കര രാജശേഖരൻ നായർ, മധുകുമാർ, ജി. പ്രവീൺ കുമാർ, കെ രാമചന്ദ്രൻ നായർ, പ്രേംജിത്, മുരളീധരൻ നായർ, സുരേഷ് കുമാർ, കെ. മാധവൻപിള്ള, എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ എസ്. രാജശേഖരൻ നായർ, ഡി. വേണുഗോപാൽ, വി. നാരായണൻകുട്ടി, അയിര സുരേന്ദ്രൻ, ഡോ. വിഷ്ണു, യൂണിയൻ സെക്രട്ടറി ബി.എസ്. പ്രദീപ് കുമാർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.ജെ. ജയമോഹൻ എന്നിവർ നേതൃത്വം നൽകി.