vengayya-naidu

തിരുവനന്തപുരം: പ്രകൃതിയുമായി യോജിച്ചു ജീവിക്കണമെന്ന് അഭിപ്രായപ്പെട്ട ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പി.പരമേശ്വരൻ സ്മാരക പ്രഭാഷണത്തിനിടെ കവടിയാർ ഉദയ് പാലസ് ഹാളിലെ എ.സി ഓഫ് ചെയ്യാനും വാതിലുകൾ തുറന്നിടാനും നിർദ്ദേശിച്ചു. ഉടൻ തന്നെ വിചാരകേന്ദ്രം പ്രവർത്തകർ എ.സി ഓഫ് ചെയ്ത് ഫാനിട്ടു. പ്രകൃതിയോടൊത്ത് ജീവിക്കാനാണ് കൊവിഡ് നമ്മളെ പഠിപ്പിച്ചത്. പ്രതിരോധ ശക്തി നേടാനും ശാരീരിക ക്ഷമത നിലനിർത്താൻ വ്യായാമം ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തു. നല്ല ആഹാര രീതി പിന്തുടരാനും ജങ്ക് ഫുഡ് ഉപേക്ഷിക്കാനുമായിരുന്നു ഉപരാഷ്ട്രപതിയുടെ ഉപദേശം.