
കൊച്ചി: ഇന്ന് ചോറ്റാനിക്കര മകം. ഉച്ചക്ക് 2 മണി മുതൽ മുതൽ രാത്രി 11 മണി വരെയാണ് മകം തൊഴൽ ദർശനം. പതിനായിരങ്ങൾ ദർശനം നടത്തി വന്നിരുന്ന ചോറ്റാനിക്കര മകം ഇത്തവണ കൊവിഡ് ചട്ടം പാലിച്ചുകൊണ്ടാണ് നടത്തുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും അധികൃതർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേകം മാർഗനിർദ്ദേശങ്ങൾ കളക്ടർ എസ്. സുഹാസ് പ്രഖ്യാപിച്ചു. രണ്ടു മണിക്കൂറിൽ ഒരു തവണയെങ്കിലും ഒരു ശതമാനം ഹൈപ്പോക്ലോറിൻ ലൈന് കൊണ്ട് പൊതുവായി സന്ദർശിക്കുന്ന ഇടങ്ങൾ ടോയ്‌ലെറ്റുകൾ എന്നിവ അണുവിമുക്തമാക്കണം. ക്ലീനിങ് ജോലിക്കാർ മാസ്‌ക്, ഫേസ് ഷീൽഡ്, റബ്ബർ കയ്യുറകൾ, ബൂട്ടുകൾ എന്നിവ ധരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്. ഭക്തർ സോഷ്യൽ ഡിസ്റ്റൻസ് കൃത്യമായി പാലിക്കുന്നുണ്ടെന്ന് വോളണ്ടിയർമാർ ഉറപ്പുവരുത്തണം.
ഭാരവാഹികൾക്കായുള്ള നിർദ്ദേശങ്ങൾ
ദർശനത്തിനായി ഒരേസമയം 100 ചതുരശ്ര മീറ്ററിൽ 15 പേർ എന്നതോതിൽ ഭക്തരെ നിയന്ത്രിക്കണം
ദർശനത്തിനായി വരികൾ രണ്ടുമീറ്റർ / ആറടി അകലത്തിൽ തറയിൽ അടയാളപ്പെടുത്തണം.
ഒരു മണിക്കൂറിൽ 120 ഭക്തർ എന്ന ക്രമത്തിൽ ശ്രീകോവിലിനകത്ത് ദർശനം ആസൂത്രണം ചെയ്യണം.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വരികളിലും, കാത്തിരിപ്പ് കേന്ദ്രങ്ങളിലും മതിയായ ബാരിക്കേഡ് സജ്ജീകരിക്കണം.
ഭക്തർ കൂടിച്ചേരാതെ ഇരിക്കുന്നതിനും തിരക്ക് കുറക്കുന്നതിനും വരികളിൽ വേവ്വേറെ കവാടങ്ങൾ സ്വീകരിക്കണം.
ഒരു പ്രവേശന കവാടത്തിലും തെർമൽ സ്‌കാനിംഗ് നടത്തുകയും വിവരങ്ങൾ രേഖപ്പെടുത്തുകയും വേണം.
കൈകഴുകാൻ സോപ്പും വെള്ളവും ഓരോ പ്രവേശന കവാടത്തിലും ഏർപ്പെടുത്തുകയും ഇവിടെ കൂട്ടം കൂടാതിരിക്കാൻ ശ്രദ്ധിക്കണം
കുടിവെള്ളം ശേഖരിക്കുന്നത് എടുത്ത് കൈ തൊടാതെ ഉപയോഗിക്കാവുന്ന സാനിറ്റൈസർ / സോപ്പ് എന്നിവ സജ്ജീകരിക്കണം.
സോഷ്യൽ ഡിസ്റ്റൻസ്, മാസ് ധരിക്കൽ, കൈകളുടെ ശുചിത്വം, എന്നിവ പാലിക്കുന്നുണ്ടെന്ന് വോളണ്ടിയർമാർ ഉറപ്പുവരുത്തണം.
കൈകളിൽ നേരിട്ട് പ്രസാദം നൽകുവാൻ പാടില്ല.
അന്നദാനം പോലുള്ള ഒത്തുചേരൽ കർമ്മങ്ങൾ പാടില്ല.
ഭക്തരുടെ ശ്രദ്ധയ്ക്ക്
പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ, 60 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, രോഗബാധിതർ, രോഗലക്ഷണം ഉള്ളവർ തുടങ്ങിയവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കണം.
അടുത്ത സമയത്ത് കൊവിഡ് പോസിറ്റീവ് ആയവർ, പനി ചുമ, ശ്വാസരോഗങ്ങൾ, മണം തിരിച്ചറിയാനുള്ള കഴിവില്ലായ്മ, തളർച്ച ഉള്ളവർ തുടങ്ങിയവർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഒഴിവാക്കണം.
നിരീക്ഷണത്തിൽ കഴിയുന്നവർ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ പാടില്ല. 10. ഇതര സംസ്ഥാനത്തിൽ നിന്നുള്ളവർ 24 മണിക്കൂറിനകം നൽകിയിട്ടുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വെർച്ചൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ 48 മണിക്കൂറിനകം എടുത്തിട്ടുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മുൻഗണന ലഭിക്കുന്നതാണ്
മാസ്‌ക് നിർബന്ധമായും ധരിക്കണം.
പറ നിറയ്ക്കൽ കർമ്മത്തിനും മാർഗ്ഗനിർദ്ദേശങ്ങൾ
പറ നിറക്കൽ ചടങ്ങു നടക്കുന്നിടത്ത് മതിയായ വായുസഞ്ചാര മാർഗ്ഗങ്ങൾ ഉണ്ടായിരിക്കണം.
രണ്ടു മീറ്റർ ദൂരത്തിൽ ആയി വ്യത്യസ്ത പറകൾ സജ്ജീകരിക്കുക. തിരക്ക് ഒഴിവാക്കുന്നതിനായി പറകൾ തമ്മിൽ വ്യക്തമായി വേർതിരിക്കുന്ന വിധം സ്ഥലത്ത് സൗകര്യമൊരുക്കണം.
പറ നിറക്കലിൽ ടോക്കൺ സൗകര്യം ഏർപ്പെടുത്തണം
ഭക്തരെ ഒന്നിനിടവിട്ട് ഇരുപറകൾ നിറക്കുന്നിടത്തേക്ക് വിടേണ്ടതും അപ്രകാരം തിരക്ക് ഒഴിവാക്കേണ്ടതുമാണ്
പറ നിറയ്ക്കുന്നിനിടത്ത് ഭക്തർക്ക് ക്യൂ സംവിധാനം ഏർപ്പെടുത്തേണ്ടത്
പറ നിറയ്ക്കലിന് മുമ്പ് കൈ സോപ്പ്/ സിനിറ്റൈസർ ഉപയോഗിച്ച് ശുദ്ധിയാക്കണം. വോളണ്ടിയർമാർ ഇക്കാര്യം ശ്രദ്ധിക്കണം
പറ നിറക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകുന്ന വഴിപാടുകളും ആളും രസീതുകളും കയ്യിൽ സ്വീകരിക്കാതെ ഒരു പ്ലേറ്റിൽ സ്വീകരിക്കേണ്ടതാണ്