ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും പെൻഷൻകാരുടെയും 2016 മുതലുളള ക്ഷാമബത്ത (ഡി.എ) കുടിശിക അനുവദിച്ചതായി ​മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തത് കാരണം നവംബർ മുതൽ 1500 രൂപ വീതം ഇടക്കാലാശ്വസം നൽകുന്നുണ്ട്. ജീവനക്കാർക്ക് 3 ​ഗഡുക്കളും പെൻഷൻകാർക്ക് 2 ​ഗഡുക്കളുമാണ് അനുവദിച്ചത്. ഈ ഇനത്തിൽ 10 കോടി രൂപയാണ് അധികം ചെലവാകുന്നത്.

2020 ഏപ്രിൽ മുതൽ ഡിസംബർ വരെ വിരമിച്ച 860 പേരിൽ 811 പേരുടെയും വിരമിക്കൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. ഈ ഇനത്തിൽ 65.21 കോടി രൂപയാണ് ഇതുവരെ നൽകിയത്. ​