നെടുമങ്ങാട്: നഗരസഭ പരിധിയിലെ റോഡുകളുടെ നവീകരണത്തിന് 3.62 കോടിയും പഞ്ചായത്തിലെ ഭവന പദ്ധതിക്ക് രണ്ടു കോടിയും ഉൾപ്പടെ 66.88കോടിയുടെ ബഡ്ജറ്റിന് നെടുമങ്ങാട് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. 59.48കോടി രൂപ ചെലവും 7.40ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രനാണ് അവതരിപ്പിച്ചത്. ചെയർപേഴ്‌സൺ സി.എസ്. ശ്രീജ അദ്ധ്യക്ഷത വഹിച്ചു.
അടിസ്ഥാന വികസനത്തിന് ഊന്നൽ
പട്ടികവിഭാഗക്കാർക്ക് വീട് പുനരുദ്ധാരണത്തിനും തൊഴിലിനുമായി ഒരു കോടി 56 ലക്ഷം
കുടിവെള്ളം നൽകാൻ 10 ലക്ഷം
വിദ്യാലയങ്ങളിൽ ഓഡിറ്റോറിയം, ഫർണിച്ചർ, കംപ്യൂട്ടർ, കെട്ടിട നവീകരണം എന്നിവയ്ക്ക് 1.10 കോടി
പൂവത്തൂർ-കരുപ്പൂര് പൊതു വിദ്യാലയങ്ങൾക്ക് മന്ദിര നിർമ്മാണത്തിന് 2 കോടി
ലാപ്ടോപ്പ് വാങ്ങുന്ന ഗുണഭോക്താക്കൾക്ക് സബ്‌സിഡി നൽകാൻ മൂന്ന് ലക്ഷം
മറ്റു വാഗ്‌ദാനങ്ങൾ
വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി ഫലപ്രദമാക്കും
കെ.എസ്.ഇ.ബിയുമായി ചേർന്ന് 2,000 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും
നീന്തൽക്കുളവും ടൗൺ മാർക്കറ്റിനോട് ചേർന്ന് ആധുനിക അറവുശാലയും ബയോഗ്യാസ് പ്ലാന്റും യാഥാർത്ഥ്യമാക്കും
എല്ലാ എൽ.പി സ്‌കൂളുകളിലും ചിൽഡ്രൻസ് പാർക്ക്
ടേക്ക് എ ബ്രേക്ക് പദ്ധതിയിൽപ്പെടുത്തി കുളവിക്കോണത്ത് ആറ് ടോയ്‌ലെറ്റ് യൂണിറ്റുകളും പഴകുറ്റിയിൽ ഒരു ടോയ്‌ലെറ്റ് ബ്ലോക്കും നിർമ്മിക്കും
ടൗൺ എൽ.പി.എസിന് സമീപം ആരംഭിച്ച ടോയ്‌ലെറ്റ് ബ്ലോക്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കും
നിർമ്മണം പൂർത്തിയാവുന്ന ഷീ ലോഡ്ജിൽ പ്രത്യേകം സൗകര്യം ഏർപ്പെടുത്തും
ഭൗമവിവര നഗരസഭ പദ്ധതിയിൽപ്പെടുത്തി അടിസ്ഥാന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും.