vijayan

പാറശാല: ജില്ലയിലെ തെക്കൻ താലൂക്കുകളുലെ പ്രധാന വ്യവസായങ്ങളിലൊന്നായ പനവ്യവസായം പ്രതിസന്ധിയിൽ. നെയ്യാറ്റിൻകര, പാറശാല, കാട്ടാക്കട എന്നിവിടങ്ങളിലെ ഭൂരിഭാഗം വരുന്ന നാടാർ സമുദായത്തിന്റെ അടിസ്ഥാന ജീവിത ഉപാധികളിലൊന്നായിരുന്ന പനകയറ്റും അനുബന്ധ വ്യവസായവും. പനയിൽ നിന്നും ലഭിച്ചിരുന്ന ഉത്പന്നങ്ങളായ അക്കാനി അഥവാ നീര, കരുപ്പുകട്ടി, നൊങ്ക്, പനം കൽക്കണ്ട് എന്നിവയ്ക്കും കരകൗശല ഉല്പന്നങ്ങൾ നിർമ്മിക്കാനായി ഉപയോഗിക്കുന്ന പനയോല എന്നിവയ്ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. പനയെയും പനകയറ്റ വ്യവസായത്തെയും സർക്കാർ പരിഗണിക്കാത്തതാണ് തകർച്ചയ്‌ക്ക് കാരണമെന്നാണ് തൊഴിലാളികളുടെ പരാതി. പെൻഷൻ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അംഗീകരിക്കാത്തതും ഇവരെ പ്രതിസന്ധിയിലാക്കുന്നു.

കേരള നാടാർ മഹാജന സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളെ തുടർന്ന് 1995ൽ പന ഉത്പന്ന തൊഴിലാളി ക്ഷേമ വികസന കോർപ്പറേഷൻ (കെൽപാം) സ്ഥാപിച്ചെങ്കിലും ഇടപെടൽ ശക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം. പനകയറ്റിന് അർഹിക്കുന്ന പ്രതിഫലം ലഭ്യമാക്കാനും ഇതുവരെ സർക്കാരും തയ്യാറായിട്ടില്ല.

പ്രധാന ആവശ്യങ്ങൾ

-----------------------------

 കരിമ്പന സംരക്ഷണ നിയമം നടപ്പിലാക്കുക

 കർഷകർക്കും തൊഴിലാളികൾക്കും

അർഹതപ്പെട്ട കൂലി ഉറപ്പാക്കുക

 സൗജന്യ ആരോഗ്യ, അപകട

ഇൻഷ്വറൻസുകൾ നടപ്പിലാക്കുക

 മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ലഭ്യമാക്കാൻ

ഗവേഷണ കേന്ദ്രം സ്ഥാപിക്കുക

 വർഷം തോറും ഒരു നിശ്ചിത എണ്ണം

പനം തൈകൾ നട്ട് വളർത്തുക

 പനയിലെ ആൺ പെൺ വകഭേദം

ശാസ്ത്രീയമായി കണ്ടെത്തുക

പ്രതികരണം:

സർക്കാർ അനുകൂല നടപടികളുമായി മുന്നോട്ട് വന്നെങ്കിൽ മാത്രമേ പനയെയും

പനകയറ്റ് വ്യവസായത്തെയും സംരക്ഷിക്കാൻ കഴിയുകയുള്ളു.

എ.രാമനാഥൻ, പാംകൂർ

ഡെവലപ്മെന്റ് സൊസൈറ്റി

പനകയറ്റ് വ്യവസായത്തെ സംരക്ഷിക്കാനോ അവരുടെ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ

നൽകുന്നതിനോ സർക്കാർ ഇടപെട്ടിട്ടില്ല. സഹായം ലഭ്യമാക്കാൻ സർക്കാർ ഇടപെടണം

വിജയൻ, പനകയറ്റ്

തൊഴിലാളി, കാക്കവിള

 ജില്ലയിലെ തൊഴിലാളികൾ ( ഏകദേശം )​ - 50 പേർ

 അക്കാനി വിറ്റ് കിട്ടുന്നത് - 500 രൂപ - മുതൽ 1000 രൂപ വരെ

( ഇത് ചില ദിവസങ്ങളിൽ മാത്രമാണ് )​

കെൽപാം ആരംഭിച്ചത് - 1995ൽ