kiifb

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് എക്സിറ്റ് മീറ്റിംഗ് മിനിട്ട്സ് സർക്കാറിന് അയച്ചുകൊടുത്തെന്ന് സി.എ.ജി അറിയിച്ചു. ധനകാര്യ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗത്തിന്റെ മിനിട്ട്സാണ് സർക്കാറിനയച്ചത്. സർക്കാർ മറുപടി നൽകിയില്ലെന്നും വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ അറിയിച്ചു.

എക്സിറ്റ് മീറ്റിങ്ങിന്റെ മിനിട്ട്സ് നൽകിയില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നത്. 2020 ജൂൺ 22 നാണ് മീറ്റിംഗ് നടന്നത് . എ.ജി ഉൾപ്പെടെ എജീസ് ഓഫീസിലെ ആറ് ഉദ്യോഗസ്ഥരും ധനകാര്യവകുപ്പ് അഡീഷനൽ സെക്രട്ടറിയും കിഫ്ബി ജോയിന്റ് ഫണ്ട് മാനേജറുമടക്കം പങ്കെടുത്തു. ജൂലായ് ഒന്നിന് തന്നെ മിനിട്ട്സ് സർക്കാരിന് അയച്ചുകൊടുത്തു. കരട് റിപ്പോർട്ടിലില്ലാത്തതും, സർക്കാരിനെ അറിയിക്കാത്തതുമായ പല വിമർശനങ്ങളും സി.എ.ജി കൂട്ടിച്ചേർത്തുവെന്നാണ് ധനമന്ത്രി ആരോപിച്ചത്. തുടർന്ന് സി.എ.ജിയുടെ വിമർശനങ്ങൾ റിപ്പോർട്ടിൽ നിന്ന് നിയമസഭ ഒഴിവാക്കുകയായിരുന്നു.