
തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല. ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങ് മാത്രമകും. ഭക്തർക്ക് സ്വന്തം വീടുകളിൽ പൊങ്കാല അർപ്പിക്കാം. രാവിലെ 10.50ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം പണ്ടാര അടുപ്പിൽ അഗ്നി തെളിക്കും. വൈകിട്ട് 3.40ന് പൊങ്കാല നിവേദ്യം. വീട്ടിൽ പൊങ്കാലയിടുന്നവരും ഈ സമയത്താണ് തീ പകരേണ്ടതും നിവേദിക്കേണ്ടതും. ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെത്തി നിവേദിക്കില്ല.
പൊതുസ്ഥലത്ത് പൊങ്കാലയർപ്പണം നടത്തരുതെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്. ആറ്റുകാലിലും സമീപ വാർഡുകളിലുമുള്ള വീടുകളിൽ ബന്ധുക്കൾ കൂട്ടംകൂടുന്നതും കൂട്ടമായി ക്ഷേത്രത്തിലെത്തുന്നതും ഒഴിവാക്കണം.