
തിരുവനന്തപുരം: 2008ലെ നെൽവയൽ-തണ്ണീർത്തട നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി തരം മാറ്റുന്നതിന് ഏർപ്പെടുത്തിയ നിരക്കുകളിൽ ഇളവനുവദിച്ച് സർക്കാർ ഉത്തരവായി. പഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ നിരക്കുകളിലുള്ള വ്യത്യാസവും ഏകീകരിച്ചു. 25 സെന്റ് വരെയുള്ള ഭൂമിക്ക് തരം മാറ്റം സൗജന്യമാക്കി. 2017 ഡിസംബർ 30 മുതൽ ഇതിന് പ്രാബല്യമുണ്ട്. ഈ തിയതിക്ക് ശേഷം, ഭൂമി 25ന് സെന്റിന് താഴെയുള്ള പ്ലോട്ടുകളാക്കി തിരിച്ചാൽ ഇളവ് കിട്ടില്ല.25 സെന്റിന് മുകളിൽ ഒരേക്കർ വരെ തരംമാറ്റുന്നതിന് ന്യായവിലയുടെ 10ശതമാനം വില നൽകണം. ഒരേക്കറിന് മുകളിലുള്ള ഭൂമിക്ക് ന്യായവിലയുടെ 20 ശതമാനം ഫീസ് നൽകണം. അതേ സമയം, തരം മാറ്റിയ ഭൂമിയിൽ കെട്ടിട നിർമ്മാണത്തിനുള്ള വിലക്ക് തുടരും.