covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 3671 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3317 പേർ സമ്പർക്കരോഗികളാണ്. 250 പേരുടെ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. യു.കെ.യിൽ നിന്നും വന്ന മൂന്ന് പേർക്ക് കൂടി രോഗം കണ്ടെത്തി. 24 മണിക്കൂറിനിടെ 67,812 സാമ്പിളുകളാണ് പരിശോധിച്ചത്. 5.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 14 മരണങ്ങളും റിപ്പോർട്ട് ചെയ്തു. വിവിധ ജില്ലകളിലായി 2,23,191 പേരാണ് നിരീക്ഷണത്തിലുള്ളത്.