1

കുളത്തൂർ : ആർമി റിക്രൂട്ട്മെന്റ് റാലിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമായി. കളകടർ നവജ്യോത് ഖോസ റിക്രൂട്ട്മെന്റ് റാലി ഫ്ലാഗ് ഒഫ് ചെയ്തു. ആലപ്പുഴയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ റാലിയായിരുന്നു ഇന്നലെ നടന്നത്. ആദ്യദിനം മൂവായിരത്തോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹകരണത്തോടെയാണ് റാലികൾ നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ,എറണാകുളം എന്നീ ഏഴ് തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് റാലിയിൽ പങ്കെടുക്കുന്നത്. 26മുതൽ മാർച്ച് 12വരെയുള്ള റാലിയിൽ തെക്കൻ ജില്ലകളിൽ നിന്ന് 48656, വടക്കൻ ജില്ലകളിൽ നിന്ന് 42990 എന്നിങ്ങനെയാണ് രജിസ്റ്റ‌ർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം. 48മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് റാലിയിൽ പങ്കെടുപ്പിക്കുന്നത്.