photo

നെടുമങ്ങാട്:നഗരസഭാ പ്രദേശത്ത് വിശന്ന് കഴിയുന്നവർക്ക് ജനകീയ ഹോട്ടലുകളിലൂടെ സൗജന്യമായി ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ കൗൺസിലിന്റെ നേതൃത്വത്തിൽ വിശപ്പ് രഹിത നഗരസഭ പദ്ധതിക്ക് തുടക്കമായി.നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്‌ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി നഗരസഭാ ഓഫീസിൽ പ്രത്യേകം കൗണ്ടറും കൂപ്പൺ സംവിധാനവും ഒരുക്കിയതായി ചെയർപേഴ്‌സൺ അറിയിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായരുടെ അദ്ധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അജിത,കൗൺസിലർ എം.എസ്.ബിനു,നഗരസഭാ സെക്രട്ടറി ജി.ഷെറി,ജനപ്രതിനിധികൾ,കുടുംബശ്രീ പ്രവർത്തകർ,നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.