
കോവളം: ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര രൂപം സ്ഥിതി ചെയ്യുന്ന ആഴിമലയിൽ സന്ദർശർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുവാൻ ടൂറിസം വകുപ്പ്. പിൽഗ്രിം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി അരക്കോടി ചെലവിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.എസ്.കെ. പ്രീജയുടെയും ആഴിമല ശിവക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളുടെയും ആവശ്യത്തെ തുടർന്നാണ് പദ്ധതി അണിഞ്ഞൊരുങ്ങുന്നത്. ആഴിമല ക്ഷേത്രത്തിലെ ഗംഗാധരേശ്വര രൂപം പൊതുജനങ്ങൾക്കായി തുറന്നു നൽകിയതു മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കാരിന്റെ തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ആഴിമലയും ഇടം നേടിയ സന്തോഷത്തിലാണ് നാട്ടുകാരും ട്രസ്റ്റ് ഭാരവാഹികളും.
നടപ്പാക്കുന്നത്
---------------------------------
റോഡ് നവീകരണം, വഴിവിളക്കുകൾ, നടപ്പാതകളിൽ
ഇന്റർലോക്ക് പാകൽ, വഴിവിളക്കുകൾ എന്നിവ
പദ്ധതി തുക - 50 ലക്ഷം