1

പൂവാർ:പൂവാർ ഗവ.വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ജിസ്തി മൊയ്തീൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ മുഖ്യാതിഥിയായിരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ്,പാറശാല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ,എസ്.എം.സി ചെയർമാൻ നവാസ് .എം തുടങ്ങിയവർ പങ്കെടുത്തു.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജസ്ലറ്റ് റാണി സ്വാഗതവും ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് വി.എം.പുഷ്പാബായി നന്ദിയും പറഞ്ഞു.