
ആലുവ: കുട്ടമശേരി - തടിയിട്ടപറമ്പ് റോഡിൽ സലഫി മസ്ജിദിന് സമീപം പാഴ്‌വസ്തുക്കൾ കൂട്ടിയിടുന്നത് ദുരിതമാകുന്നു. റോഡിന്റെ വശങ്ങളിലാണ് മാരക വിശാംഷങ്ങളടങ്ങിയ പാഴ് വസ്തുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഇതിൽ നിന്നുള്ള ദുർഗന്ധം മൂലം വഴിയാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ഈ കവലയിൽ മാലിന്യ ചാക്കുകൾ പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡായിട്ടുപോലും അധികാരികൾ മൗനം പാലിക്കുന്നതിൽ ജനങ്ങളുടെ വ്യാപകമായ പ്രതിഷേധമുണ്ട്. പഞ്ചായത്ത് അധികാരികൾ മാലിന്യം നീക്കം ചെയ്യാൻ തയ്യാറാകണമെന്ന് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എച്ച്. ഷാജി ആവശ്യപ്പെട്ടു. മാലിന്യം ഇവിടെ തള്ളുന്നവർക്കെതിരെ കർശന നടപടികളെടുക്കണം. അല്ലാത്തപക്ഷം പഞ്ചായത്തിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.