
നെയ്യാറ്റിൻകര: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോട്ടുകാൽ കഴിവൂർ, കൃഷ്ണവിലാസം ബംഗ്ലാവിൽ ഗണേശൻ (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ രാമപുരം ജംഗ്ഷനു സമീപത്തെ അക്ഷയ കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. മകൻ നന്ദുവിനെ ബാലരാമപുരത്തെ ട്യൂഷൻ സെന്ററിൽ ആക്കിയ ശേഷം മടങ്ങവെ ബൈക്ക് അക്ഷയ കേന്ദ്രത്തിന്റെ മതിലിലിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗണേശനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ താര. മക്കൾ:അനന്തു, നന്ദു.