k

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണം കർശനമായിട്ടും ആറ്രുകാൽ ക്ഷേത്ര പരിസരത്തെ വീടുകളിൽ അടുത്ത ബന്ധുക്കൾ പൊങ്കാല അർപ്പിക്കാനെത്തി. അതുപക്ഷേ,​ വലിയ ആൾക്കൂട്ടമായി മാറാതെ നോക്കാൻ വീട്ടുകാർക്കായി. ദൂരെ സ്ഥലങ്ങളിലുള്ളവരാണ് കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ബന്ധുവീടുകളിലെത്തിയത്.

ഇടയ്ക്ക് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ക്ഷേത്രദർശനം നടത്താനും പലർക്കുമായി. ക്ഷേത്ര പരിസരത്തെ വീടുകളിൽ പൊങ്കാലയ‌ർപ്പിച്ചാൽ അത് ദേവീ സമക്ഷത്തിൽ അർപ്പിക്കുന്നതിന്റെ പ്രതീകമാകുമെന്നാണ് അന്യ ജില്ലകളിൽ നിന്നു വന്നവരുടെ പ്രതികരണം.

പൊതുനിരത്തുകളിൽ പൊങ്കാല അർപ്പിക്കാൻ ഇത്തവണ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ചില സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ റോഡിന്റെ വശങ്ങളിൽ പ്രത്യേകം അലങ്കരിച്ച പന്തലിനു മുന്നിൽ പൊങ്കാലയിട്ടു.