
നാഗർകോവിൽ: കൊവിഡ് മഹാമാരി കാരണം ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല ഇടാൻ സാധിക്കാത്ത കന്യാകുമാരി ജില്ലയിലെ ആയിരക്കണക്കിന് ഭക്തജനങ്ങൾ വീട്ടു മുറ്റത്തും, അമ്പലങ്ങളിലും പൊങ്കാലയിട്ടു. രാവിലെ 10:50ന് പൊങ്കാല അടുപ്പിൽ തീ കൊളുത്തി വൈകുന്നേരം 3:40ന് പൊങ്കാല നേദിച്ചു. പദ്മനാഭപുരം കൊട്ടാരത്തിനടുത്തുള്ള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയിട്ടു.