feb27a

ആറ്റിങ്ങൽ: പെട്രോളിന്റെ വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സേവാദൾ ചിറയിൻകീഴ്, ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ ഭാരത് പെട്രോളിയം കമ്പനിയുടെ പതിനാറാം കല്ല് പെട്രോൾ പമ്പ് ഉപരോധിച്ചു.
ഉപരോധ സമരം സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജെ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് എം. താഹിർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പാലാംകോണം ജമാൽ, തോന്നക്കൽ സജാദ്, മഹിളാ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഉഷ സ്റ്റീഫൻസൺ, മണ്ഡലം പ്രസിഡന്റ് തോന്നയ്ക്കൽ ഷിബു, ബ്ലോക്ക് സെക്രട്ടറിമാരായ ആറ്റിങ്ങൽ ജോസ്, വക്കം സുധ, എ.ആർ. നിസാർ, എം.എസ്. ഉദയകുമാരി, ഉരുകോണം രാജേന്ദ്രൻ, വക്കം ജയൻ, ബി. സുലൈഖാ ബീവി, സൗമ്യ ജോസ് എന്നിവർ സംസാരിച്ചു. മുജീബ്, റിയാസ് ഫാസിൽ, മനു, അഭിജിത് പ്രദീപ്, ബി ആനന്ദ്, പത്മിനി എന്നിവർ നേതൃത്വം നൽകി.