
മുടപുരം:പെരുങ്ങുഴി കയർ വ്യവസായ സഹകരണസംഘത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ച 12 .5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന് കയർ സംഘം പ്രസിഡന്റും കയർഫെഡ് ഭരണസമിതി അംഗവുമായ ആർ.അജിത്ത് ശിലാ സ്ഥാപനം നടത്തി.അഴൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സുര,കയർത്തൊഴിലാളി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദ്രൻ,ഭരണസമിതി അംഗങ്ങളായ മിനിമോൾ,ശ്രീദേവി,മാനേജർ അനിത എന്നിവർ പങ്കെടുത്തു.