kv-thomas

തിരുവനന്തപുരം: കെ.പി. സി.സി മീഡിയ കമ്മിറ്റിയുടെ ചെയർമാനായി പ്രൊഫ.കെ.വി. തോമസിനെ നിയമിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, അഡ്വ. കെ.പി. അനിൽകുമാർ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. മുതിർന്ന നേതാക്കൾ, പത്രപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ഓരോജില്ലയിലും ഏഴംഗമീഡിയകമ്മറ്റി രൂപീകരിക്കാനും മുല്ലപ്പള്ളി നിർദ്ദേശം നൽകി.