
തോമാട്ടുചാൽ: സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ അയൂബ് കടൽമാട് (53) നിര്യാതനായി. ഖബറടക്കം നടത്തി.
കേരള പ്രവാസി സംഘം വയനാട് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്ന അദ്ദേഹം അബുദാബി കേരള സോഷ്യൽ സെന്റർ സാഹിത്യവിഭാഗം സെക്രട്ടറി, അബുദാബി ശക്തി തിയേറ്റേഴ്സ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം, പുരോഗമന കലാ സാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു. 'കോടമഞ്ഞ് "എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: സുലൈഖ. മക്കൾ: അബ്ദുൾ സമീഹ്, അബ്ദുൽ ഷഹീൻ, അക്‌സ. സഹോദരി: ജമീല ഉണ്ണീൻ.