rijil-maakkutti

തിരുവനന്തപുരം: യു.ഡി.എഫിനെ കടന്നാക്രമിച്ച പി.സി.ജോർജിനെ വിമർശിച്ച് യൂത്ത്കോൺഗ്രസ് വൈസ്‌പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പി.സി.ജോർജിന്റെ വായ കക്കൂസാണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിക്കുമെന്ന് കുറിപ്പിൽ പറയുന്നു. മുസ്ളിം ജിഹാദികളാണ് യു.ഡി.എഫ് നിയന്ത്രിക്കുന്നതെന്ന പി.സി. ജോർജിന്റെ ആരോപണത്തിനെതിരെയാണ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് സമരപ്പന്തലിൽ വന്ന പി.സി. ജോർജിൻെറ ഷാൾ സ്വീകരിക്കാൻ റിജിൽ മാക്കുറ്റി തയാറായിരുന്നില്ല. പൂഞ്ഞാർ എം.എൽ.എ ആയത് ആരുടെയൊക്കെ വോട്ട് കൊണ്ടാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും കുറിപ്പിൽ പറയുന്നു.