photo

നെടുമങ്ങാട്:എൻ.എസ്.എസ് മഞ്ച കരയോഗം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.എ ബാബുരാജ് ഉദ്ഘാടനം ചെയ്തു.മേഖലാ കൺവീനർ രാജശേഖരൻ നായർ,താലൂക്ക് യൂണിയൻ സെക്രട്ടറി ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി ടി.ശ്രീകണ്ഠൻ നായർ (കരയോഗം പ്രസിഡന്റ്), മണികണ്ഠൻ നായർ (സെക്രട്ടറി), ബി.എസ് ബൈജു (ജോയിന്റ് സെക്രട്ടറി), കെ.വേണു (ട്രഷറർ), ശ്രീകുമാരൻ നായർ (ഇലക്ട്രോ മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു.