
വർക്കല :വർക്കല നഗരം മാലിന്യമുക്തമാക്കാനുള്ള കർമ്മ പരിപാടികൾക്ക് സർവ്വ ശുദ്ധിപദ്ധതിയിലൂടെ തുടക്കമിട്ടു.ഒന്നാം ഘട്ടമെന്ന നിലയിൽ നഗരസഭയുടെ ശ്രീനിവാസപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ കെട്ടികിടന്ന 250 ടണ്ണോളം വരുന്ന നിഷ്‌ക്രിയ മാലിന്യങ്ങളാണ് നീക്കം ചെയ്തു തുടങ്ങിയത്.നഗരസഭ ചെയർമാൻ കെ.എം.ലാജി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.വൈസ് ചെർപേഴ്സൺ കുമാരി സുദർശിനി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ,മുനിസിപ്പൽ സെക്രട്ടറി എൽ.എസ്.സജി,ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.ശുചിത്വ മിഷൻ ഏജൻസിയായ ഗ്രീൻ വോംസാണ് മാലിന്യം നീക്കം ചെയ്യാൻ കരാർ ഏറ്റെടുത്തിട്ടുള്ളത്. പൂർണമായിട്ടും മാലിന്യം നിക്കം ചെയ്ത ശേഷം പ്ളാന്റ് പുനരുദ്ധാരണം നടത്തുമെന്നും ചുറ്റുമതിൽ നിർമ്മിച്ച് ആർ.ആർ.എഫ്,വിൻഡോ കംപോസിംഗ് ,എസ്.ടി.പി പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങൾ സജ്ജമാക്കുമെന്നും ചെയർമാൻ കെ. എം. ലാജി അറിയിച്ചു.