
തിരുവനന്തപുരം: യു.ഡി.എഫിൽ പി.ജെ. ജോസഫ് വിഭാഗത്തിന് ഒമ്പത് സീറ്റെന്ന് അന്തിമമായി അറിയിച്ച ശേഷം സീറ്റ് വിഭജന ചർച്ച ഔപചാരികമായി പൂർത്തിയാക്കാൻ കോൺഗ്രസ്. മുസ്ലിം ലീഗിന് നിലവിലെ 24 സീറ്റുകൾക്ക് പുറമേ രണ്ടെണ്ണം കൂടി നൽകും. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ഇക്കാര്യത്തിൽ തിങ്കളാഴ്ച അന്തിമതീരുമാനമാകും. മറ്റ് ഘടകകക്ഷികൾക്കെല്ലാം സ്റ്റാറ്റസ്കോ തുടരും.
ആർ.എസ്.പി- 5, കേരള കോൺഗ്രസ്- ജേക്കബ് -1, സി.എം.പി -1 ,ഫോർവേഡ് ബ്ലോക്ക്- 1, ജനതാദൾ-ജോൺ ജോൺ വിഭാഗം- 1 എന്നിങ്ങനെയാവും സീറ്റുകൾ.
തർക്കങ്ങളോ വിവാദങ്ങളോ ഇല്ലാതെ ഇക്കുറി അസാധാരണമാം വിധം കോൺഗ്രസിൽ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നാണ് നേതാക്കൾ പറയുന്നത്. പത്തിനകം അതുണ്ടാകും.