
തിരുവനന്തപുരം: വ്യത്യസ്‌ത പൊങ്കാല പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, കെ.എസ്.യു വനിതാ നേതാക്കൾ. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് നീതി ലഭിക്കാൻ വേണ്ടിയും നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആരോഗ്യത്തിനുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിണ എസ്.നായരുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്തുള്ള യൂത്ത് കോൺഗ്രസ് നേതാവ് അജയ് കുര്യാത്തിയുടെ വീട്ടിലാണ് പ്രാർത്ഥന പൊങ്കാല അർപ്പിച്ചത്. കെ.എസ്.യു ജില്ലാ സെക്രട്ടറി സജ്ന, കൊല്ലം ജില്ലാ സെക്രട്ടറി പ്രിയങ്ക ഫിലിപ്പ്, യൂത്ത് കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി ഷാനി രജിത്ത് എന്നിവരും ഇന്നലെ പ്രാർത്ഥനാ പൊങ്കാല അർപ്പിച്ചു.