തിരുവനന്തപുരം: പരിചിത മുഖങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി തലസ്ഥാനജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടിക ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക് കൈമാറി. മുൻ എം.എൽ.എമാരും ജില്ലയിലെ മുതിർന്ന നേതാക്കളും പുതുമുഖങ്ങളും പട്ടികയിലിടം നേടിയിട്ടുണ്ട്. സിറ്റിംഗ് എം.എൽ.എമാരുള്ള തിരുവനന്തപുരം, അരുവിക്കര, കോവളം മണ്ഡലങ്ങളിലേക്ക് മറ്റ് പേരുകൾ നിർദ്ദേശിച്ചിട്ടില്ല. എന്നാൽ അരുവിക്കരയിൽ മത്സരിക്കുന്ന കെ.എസ്. ശബരിനാഥനെ വട്ടിയൂർക്കാവിലേക്കോ വാമനപുരത്തേക്കോ മാറ്റി പരീക്ഷിക്കുകയാണെങ്കിൽ അരുവിക്കരയിൽ കെ. മോഹൻകുമാർ, എം.എം. ഹസ്സൻ, ടി. ശരത്ചന്ദ്രപ്രസാദ് എന്നിവരിലൊരാളെ പരിഗണിക്കുമെന്നാണ് അഭ്യൂഹം.

ഡി.സി.സി പട്ടിക ഇങ്ങനെ:

വർക്കല- വർക്കല കഹാർ, ടി. ശരത്ചന്ദ്രപ്രസാദ്, എം.എ. ലത്തീഫ്, ഇ. റിഹാസ്

ആറ്റിങ്ങൽ (എസ്.സി സംവരണം)- കെ.എസ്. ഗോപകുമാർ, കെ. വിദ്യാധരൻ

ചിറയിൻകീഴ് (എസ്.സി സംവരണം)- പന്തളം സുധാകരൻ, എസ്.എം. ബാലു, ആർ. അനൂപ്.

നെടുമങ്ങാട്- പാലോട് രവി, ആനക്കുഴി ഷാനവാസ്, എസ്. ജലീൽ മുഹമ്മദ് പി.എസ്. പ്രശാന്ത്.

പാറശാല- നെയ്യാറ്റിൻകര സനൽ, അൻസജിത റസൽ, സി.ആർ. പ്രാണകുമാർ, എ.ടി. ജോർജ്

കാട്ടാക്കട- അൻസജിത റസൽ, മലയിൻകീഴ് വേണുഗോപാൽ, എ. മണികണ്ഠൻ.

നെയ്യാറ്റിൻകര-ആർ. ശെൽവരാജ്, കെ. വിനോദ് സെൻ, രാജേഷ് ചന്ദ്രദാസ്.

വാമനപുരം- എം.എം. ഹസ്സൻ, രമണി പി. നായർ, ആനാട് ജയൻ, വെമ്പായം അനിൽകുമാർ.

കഴക്കൂട്ടം- ഡോ.എസ്.എസ്. ലാൽ, എം.എ. വാഹിദ്, എം. മുനീർ, ബി.ആർ.എം. ഷെരീഫ്, ജെ.എസ്. അഖിൽ

വട്ടിയൂർക്കാവ്- വേണു രാജാമണി, ചെമ്പഴന്തി അനിൽ, ആർ.വി. രാജേഷ്, ജ്യോതി വിജയകുമാർ.

നേമം- എൻ. ശക്തൻ, മണക്കാട് സുരേഷ്, ഡോ. ജി.വി. ഹരി, ആർ.വി. രാജേഷ്.