
തിരുവനന്തപുരം: തലസ്ഥാന വികസനം ശരിയായ ട്രാക്കിലാകാൻ പുതുതായി വരുന്ന സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. വാഗ്ദാനം ചെയ്‌ത പല പദ്ധതികളും പാതിവഴിയിലായപ്പോൾ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുന്നണികൾ തലസ്ഥാന വികസന പദ്ധതികൾ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. തുടങ്ങിയ പല പദ്ധതികളും മുടങ്ങിക്കിടക്കുകയോ പൂർത്തിയാകാതിരിക്കുകയോ ചെയ്യുന്നു, പ്രഖ്യാപിച്ചവ പണി തുടങ്ങാതിരിക്കുന്നു എന്നതാണ് അവസ്ഥ. ഇതിന് പുറമേ നഗരം ആവശ്യപ്പെടുന്ന പല പദ്ധതികളുമുണ്ട്. രാഷ്ട്രീയപാർട്ടികളും സർക്കാരും ഇവ പരിഗണിക്കുമോ എന്നാണ് തലസ്ഥാനവാസികളുടെ ചോദ്യം.
തിരുവനന്തപുരം കാത്തിരിക്കുന്നത്
ജില്ല മുഴുവൻ പോർട്ട് സിറ്രിയാക്കാൻ മാസ്റ്രർ പ്ലാൻ
പൂവാർ ഷിപ്പ് യാർഡ്
മെട്രോ സിറ്രിക്കായി മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിട്ടി
തലസ്ഥാന വികസനത്തിന് പ്രത്യേകം ഫണ്ട്
വിഴിഞ്ഞം - നാവായിക്കുളം ഒൗട്ടർ റിംഗ് റോഡ് പദ്ധതി നടപ്പിലാക്കൽ
അന്താരാഷ്ട്ര ഫിലിം സിറ്രി
മീഡിയം മെട്രോ റെയിൽ പദ്ധതി
വിഴിഞ്ഞം കണ്ടെയ്‌നർ പോർട്ടിൽ ഇന്റർനാഷണൽ ബാങ്കിംഗ് ടെർമിനൽ
വിഴിഞ്ഞം - നേമം - നെടുമങ്ങാട് വഴി പുനലൂരിലേക്ക് ട്രെയിൻ
പൂന്തുറ, വലിയതുറ, ചിലക്കൂർ ഫിഷിംഗ് ഹാർബർ
ഹൈക്കോടതി ബെഞ്ച്
തലസ്ഥാന നഗര വികസനം രണ്ടാംഘട്ടം
വേളി - കാപ്പിൽ ബീച്ച് ബാക്ക് വാട്ടർ ടൂറിസം കോറിഡോർ
ജലപാതയുടെ കോവളം - വേളി വികസനം
പൊന്മുടി റോപ്പ് വേ ഉൾപ്പെടുന്ന ഇക്കോ ടൂറിസം ഡെസ്റ്രിനേഷൻ
ആറ്റുകാൽ ടൗൺഷിപ്പ്
കരമന - കളിയിക്കാവിള റോഡ് വികസനം പൂർത്തീകരണം
എയിംസ്
നേമം, കൊച്ചുവേളി റെയിൽ വികസനം, പാത ഇരട്ടിപ്പിക്കൽ
വിവിധ കോൺസുലേറ്രുകളും മറ്രും കേന്ദ്രീകരിക്കുന്ന ഡിപ്ളോമാറ്രിക് എൻക്ലേവ്
ലൈറ്ര് മെട്രോ
സതേൺ എയർ കമാൻഡ് വികസനം
സ്‌മാർട്ട് സിറ്രി, അമൃത് പദ്ധതികളുടെ പൂർത്തീകരണം
ശിവഗിരി ടൂറിസം പദ്ധതി നടപ്പാക്കൽ
ആക്കുളം കൺവെഷൻ സെന്റർ
' തലസ്ഥാന നഗരവികസനത്തിന് മുഖ്യമായ സ്ഥാനം നൽകുന്ന
പ്രകടനപത്രികയാകും ഇടതുമുന്നണി അവതരിപ്പിക്കുക.
- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
'' ഇരുമുന്നണികളും തലസ്ഥാന വികസനത്തെ മുരടിപ്പിക്കുകയാണ്. തിരുവനന്തപുരം വികസനത്തിന്
ഊന്നൽ നൽകുന്ന പദ്ധതികൾ എൻ.ഡി.എ പ്രകടന പത്രികയിലുണ്ടാകും.
- വി.വി. രാജേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
'' യു.ഡി.എഫ് എന്നും തലസ്ഥാന വികസനത്തിന് ഊന്നൽ നൽകിയിട്ടുണ്ട്.
പുതിയ പ്രകടന പത്രികയിലും അതുണ്ടാകും
- വി.എസ്. ശിവകുമാർ എം.എൽ.എ