
തിരുവനന്തപുരം: എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖലാ ക്യാപ്റ്റനും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജാഥ വെള്ളിയാഴ്ച തിരുവനന്തപുരത്ത് സമാപിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സമാപന സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ബിനോയ് വിശ്വവുമായി വേദി പങ്കിട്ടിരുന്നു. മുഖ്യമന്ത്രി ക്വാറന്റൈനിൽ പോകുമോ എന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. കൊവിഡ് പോസിറ്റീവായ വിവരം ബിനോയ് വിശ്വം തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കിട്ടത്. താനുമായി അടുത്ത് ഇടപഴകിയവർ ക്വാറന്റൈനിൽ പോകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇന്നലെ കെ.എസ്.ടി.എ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല.