kovalam

കോവളം: ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ മത്സ്യതൊഴിലാളികളെ വഞ്ചിച്ച ഇടതു സർക്കാരിനെ കടലിന്റെ മക്കൾ കടലിലെറിയുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എം. വിൻസെന്റ് എം.എൽ.എ വിഴിഞ്ഞം കടപ്പുറത്ത് നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകായയിരുന്നു അദ്ദേഹം. അവശ ദുർബല വിഭാഗങ്ങളെ അവഗണിക്കുന്ന സമീപനമാണ് ഇടതു സർക്കാൻ തുടരുന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശശി തരൂർ എം.പി പറഞ്ഞു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നടത്തിയ സത്യഗ്രഹ സമരത്തിൽ വി.എസ്. ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യു.ഡി.എഫ് ചെയർമാൻ പി.കെ. വേണുഗോപാൽ, മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥന പ്രസിഡന്റ് ആസ്റ്റിൻ ഗോമസ്, ഡി.സി.സി ട്രഷറർ കെ.വി. അഭിലാഷ്, സെക്രട്ടറിമാരായ വിൻസെന്റ് ഡി. പോൾ, പി.കെ. സാം ദേവ്, ആഗ്നസ് റാണി, ഷിനു, വിപിൻ ജോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ, ജില്ലാ പഞ്ചായത്തംഗം സി.കെ. വത്സലകുമാർ, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അയൂബ്ഖാൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷാബു ഗോപിനാഥ്,നഗരസഭ കൗൺസിലർ സി. ഓമന, മുസ്ളിം ലീഗ് ജില്ലാ സെക്രട്ടറി എൻ.എ. റസാഖ്, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റുമാരായ ശിവകുമാർ, വെങ്ങാനൂർ കെ. ശ്രീകുമാർ, മുക്കേല ഉണ്ണി, ബാലരാമപുരം അഫ്സൽ, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാൻ, കോൺഗ്രസ് വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് വിശ്വനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മത്സ്യ തൊഴിലാളി സംഘടനകൾ സത്യഗ്രഹത്തിന് ഐക്യദാർഢ്യമർപ്പിച്ച് പ്രകടനം നടത്തി.