
തിരുവനന്തപുരം : ശമ്പള പരിഷ്‌കരണ ഉത്തരവിൽ ആരോഗ്യ വകുപ്പിലെ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. തുടർന്ന് ഡോക്ടർമാർ രോഗീപരിചരണം ബാധിക്കാത്ത തരത്തിൽ വിവിധ തലത്തിൽ നിസഹകരണം ആരംഭിക്കുമെന്നും പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷ് എന്നിവരും അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പരിശീലനങ്ങൾ, വെബിനാർ,ആശുപത്രിക്ക് പുറത്തുള്ള ഉള്ള മെഡിക്കൽ ക്യാമ്പുകൾ, മേളകളോടും ആഘോഷങ്ങളോടും അനുബന്ധിച്ചുള്ള ഡ്യൂട്ടികൾ എന്നിവ ബഹിഷ്കരിക്കും. ഡോക്ടർമാരെ പാടെ അവഗണിച്ച ശമ്പള പരിഷ്‌കരണ റിപ്പോർട്ടിൽ തിരുത്തൽ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നുമെന്നും ഭാരവാഹികൾ അറിയിച്ചു.