nazhar

തൊടുപുഴ: റോഡരികിൽ സംസാരിച്ച് നിൽക്കവെ കാറിടിച്ച് പരിക്കേറ്റ മിനി ലോറി ഡ്രൈവർ മരിച്ചു. തൊണ്ടിക്കുഴ ആർപ്പാമറ്റം പാറേക്കാട്ടിൽ അബ്ദുൾ നാസറാണ് (ബിസ്മി നാസർ- 42) മരിച്ചത്. തൊടുപുഴ-പാലാ റോഡിൽ കോലാനി നടുക്കണ്ടത്തായിരുന്നു അപകടം.
തടിയുമായി പാലാ ഭാഗത്ത് നിന്ന് പെരുമ്പാവൂരിന് പോവുകയായിരുന്നു അബ്ദുൾ നാസർ. വഴിയിൽ സുഹൃത്തിനെ കണ്ടതിനെ തുടർന്ന് വാഹനം ഒതുക്കി സംസാരിച്ചുകൊണ്ടിരിക്കെയാണ് കാർ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചത്. നാസറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ഐഷ. മക്കൾ: അൽഫിയ നാസർ, അൻവർ നാസർ.