
മട്ടാഞ്ചേരി: കൊച്ചി പറവാനമുക്ക് അലാത്തുക്കുറ്റി റോഡ് സാകേതത്തിൽ പ്രകാശ് ഇൻഡസ്ട്രീസ് ഉടമ ആർ. പ്രകാശ് (71) നിര്യാതനായി. രാഷ്ട്രീയ സ്വയംസേവക സംഘം ശാഖാ ശിക്ഷക്, ജനസംഘം പ്രവർത്തകൻ, ബി.ജെ.പി കൊച്ചി മണ്ഡലം പ്രസിഡന്റ്, കൊച്ചി തിരുമല ദേവസ്വം ഭരണാധികാരി, സംസ്‌കൃതി ഭവൻ സ്ഥാപകാംഗം തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. ഭാര്യ: ലളിത. മക്കൾ: അവിനാശ് കമ്മത്ത്, അനുപമ, അരവിന്ദ്. മരുമക്കൾ: ധന്യ, അരുൺകുമാർ, നേത്ര.