v-p-joy

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി വി.പി.ജോയി ഇന്നു ചുമതലയേൽക്കും. 2023 ജൂൺ 30 വരെ കാലാവധിയുണ്ട്. ഇ.പി.എഫ് സി.ഇ.ഒ ആയ ശേഷം കേന്ദ്ര സെക്രട്ടേറിയറ്രിൽ സെക്രട്ടറി കോ- ഓർഡിനേഷൻ ആയിരിക്കേയാണ് കേരളത്തിലേക്ക് മടങ്ങുന്നത്. 87ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജോയി പാലക്കാട് സബ് കളക്ടറായാണ് സർവീസിൽ പ്രവേശിച്ചത്.

തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക് നേടി കുറച്ചുകാലം ഐ.എസ്.ആർ.ഒയിൽ പ്രവർത്തിച്ചു. യു.കെയിലെ ബർമിങ്ഹാം സർവകലാശാലയിൽ നിന്ന് എം.ബി.എയും ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്രിറ്ര്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നിന്ന് എം.ഫിലും ഡൽഹി ഐ.ഐ.ടിയിൽ നിന്ന് പി.എച്ച്.ഡിയും നേടി. എഴുത്തുകാരൻ കൂടിയായ ജോയി എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് കിങ്ങിണിമറ്രം സ്വദേശിയാണ്.