
തിരുവനന്തപുരം: ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം.
മുൻകരുതൽ
 രാവിലെ11 മുതൽ വൈകീട്ട് 3 വരെയാണ് ശ്രദ്ധിക്കേണ്ടത്
 നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
നിർജലീകരണം തടയാൻ കുടിവെള്ളം യാത്രയിൽ കൈവശം കരുതുക.
 ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
 മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ ഒഴിവാക്കുക.
ഒ.ആർ.എസ്., ലെസ്സി, ബട്ടർ മിൽക്ക്, നാരങ്ങവെള്ളം തുടങ്ങിയവ നല്ലതാണ്.
 അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്നവർ സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം, യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം നൽകണം.
 മാദ്ധ്യമപ്രവർത്തകരും പൊലീസും കുടകൾ ഉപയോഗിക്കണം.
ഉദ്യോഗാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം.
തദ്ദേശ സ്ഥാപനങ്ങൾ വാട്ടർ കിയോസ്‌കുകളിൽ വെള്ളം ഉറപ്പു വരുത്തണം.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കണം. വൈദ്യസഹായം തേടണം.
സൂര്യാഘാതമേറ്റവരെ കട്ടിലിലോ തറയിലോ കിടത്തി ഫാൻ ഉപയോഗിച്ചോ വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടയ്ക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക. ഉടനെ വൈദ്യസഹായവും എത്തിക്കണം.