
കൊല്ലം: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഭാഗവത സപ്താഹ യജ്ഞാചാര്യൻ മരിച്ചു. തഴുത്തല പ്ലാവിള വീട്ടിൽ തഴുത്തല വിജയനാണ് (57, ബി.ജെ.പി ആദിച്ചനല്ലൂർ പഞ്ചായത്ത് സമിതി മുൻ പ്രസിഡന്റ്) മരിച്ചത്. സ്കൂട്ടറിൽ ഓടനാവട്ടം പരുത്തിയറ ക്ഷേത്രത്തിൽ ഭാഗവത പാരായണത്തിന് പോകവേ കണ്ണനല്ലൂർ എടപ്പാംതോടിന് സമീപത്തുവച്ച് ഇടറോഡിലൂടെ വന്ന ബൈക്ക് ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിവാഹിതനല്ല. പരേതരായ ശാശ്വതനാചാരിയുടെയും തങ്കമ്മയുടെയും മകനാണ്. സഹോദരങ്ങൾ: രാമചന്ദ്രനാചാരി (പൊടിയൻ), പരേതനായ കാർത്തികേയൻ, ജഗദമ്മ, സുവർണ, ശ്രീദേവി, സുരേന്ദ്രനാചാരി.