jismon

നെടുമ്പാശേരി: പുളിയനം പെട്രോൾ പമ്പിനുസമീപം ഇലക്ട്രിക് പോസ്റ്റിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാറക്കടവ് കോടുശേരി വട്ടപ്പറമ്പ് മുല്ലേപ്പറമ്പിൽ പരേതനായ തോമസിന്റെ മകൻ എം.ടി. ജിസ്‌മോനാണ് (34) മരിച്ചത്.

ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവേയായിരുന്നു അപകടം. ഗൾഫിൽ നിന്ന് മടങ്ങിയ ശേഷം അങ്കമാലി കരയാംപറമ്പിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു . അവിവാഹിതനാണ്. മാതാവ്: മറിയാമ്മ. സഹോദരങ്ങൾ: ജോബി, ജോഷി, ജിനോയ്.