
പാലോട്: ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിൽ വിനോദ, പഠന മേഖലകളെ ബന്ധിപ്പിച്ച് സർക്കാർ നടപ്പിലാക്കുന്ന ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ഐ.ഒ.സിയുടെ സഹകരണത്തോടെ നിർമ്മിച്ച അതിഥി മന്ദിരവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എൽ.എ മുഖ്യാതിഥിയായി. ശാസത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ, ടൂറിസം ഡയറക്ടർ കൃഷ്ണ തേജ്, ഐ.ഒ.സി മാനേജർ വിപിൻ ഓസ്റ്റിൻ,ജെ.എൻ.ടി.ബി.ജി.ആർ.ഐ ഡയറക്ടർ ഡോ. പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു.