
മുടപുരം : ചെമ്പകമംഗലം എ.ടി.കോവൂർ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജനകീയ വികസന വിജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള 'കേരള ചരിത്രത്തിന്റെ നാൾ വഴികളും ജനകീയാസൂത്രണ സംഭാവനകളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എം.രാജൻ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ റിസോഴ്സ് പേഴ്സൻ എ.ആർ. മുഹമ്മദ് വിഷയം അവതരിപ്പിച്ചു.ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അനീജ.കെ.എസ്,വാർഡ് മെമ്പർ ജെ.ബിനി,ലൈബ്രറി കൗൺസിൽ എക്സി.അംഗം ജെ.എം.റഷീദ്,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.എസ്.അജയകുമാർ,ഉമ തൃദീപ് തുടങ്ങിയവർ പങ്കെടുത്തു.ഗ്രന്ഥശാല സെക്രട്ടറി എസ്.ബിജുകുമാർ സ്വാഗതവും പി.ധർമ്മപാലൻ നന്ദിയും പറഞ്ഞു.ടി.ഷാജികുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.