model-exam

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും. അഞ്ചിന് പൂർത്തിയാകും.

പരീക്ഷകളുടെ മൂല്യനിർണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും. ഇതിനായി വിദ്യാർത്ഥികൾ 10ന് സ്‌കൂളിലെത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. 17 മുതലാണ് പൊതുപരീക്ഷ. ഹയർ സെക്കൻഡറി വിഭാഗത്തിന് രാവിലെയും എസ്.എസ്.എൽ.സിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്നത് വരെ വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്താൻ പാടില്ല.