
പാറശാല: മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ ആരംഭിച്ച കേരളകൗമുദി സ്റ്റാൾ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളായ ജെ.ബി. അനിൽകുമാർ, വൈ. വിജയൻ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങായ വി.കെ. ഹരികുമാർ, ഓലത്താന്നി അനിൽ, കെ.പി. മോഹനൻ, കേരളകൗമുദി സർക്കുലേഷൻ മാനേജർ അഭിലാഷ്, അസിസ്റ്റൻറ് സർക്കുലേഷൻ മാനേജർ എസ്.അനിൽകുമാർ,ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.