
പാനൂർ: കരിയാട്ടെ പരേതനായ പി.പി. അബൂബക്കർ ഹാജിയുടെ മകൻ പി.പി. മഹബൂബ് (50) നിര്യാതനായി. ദുബായ്, ഖത്തർ, ബംഗളൂരു എന്നിവിടങ്ങളിൽ വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ്. കരിയാട് പെയിൻ ആൻഡ് പാലിയേറ്റീവ് ഖത്തർ ചാപ്റ്റർ രക്ഷാധികാരി, കരിയാട് അഭയ തണൽ ഡയാലിസിസ് സെന്റർ എക്സിക്യുട്ടീവ് അംഗം, ബംഗളൂരു കെ.എം.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
മാതാവ് :പട്ടർ വീട്ടിൽ മറിയം ഹജ്ജുമ്മ. ഭാര്യ: പി.കെ. സാജിത. മക്കൾ: മുനീബ, മുബശ്ശിറ. മരുമക്കൾ: ശബീർ പൊട്ടങ്കണ്ടി (കടവത്തൂർ), മുഹമ്മദ് (കൈനാട്ടി). സഹോദരങ്ങൾ: അഷ്രഫ്, അൻസാർ (ഇരുവരും ദുബായ്), സീനത്ത്, സുഹറ, അസ്മ, ഹസീന.