
ആറ്റിങ്ങൽ: കൊവിഡ് ബാധിച്ച് മരിച്ച ടി.ബി ജംഗ്ഷൻ വാഴപ്പള്ളി ലെയ്ൻ ശാന്ത മന്ദിരത്തിൽ വിജയകുമാറിന്റെ (62) മൃതദേഹം ചെയർപേഴ്സൺ എസ്. കുമാരിയുടെ നിർദ്ദേശ പ്രകാരം ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കണ്ണൻ, നിതിൻ, അജയ് പ്രദീപ്, കിരൺ, കുട്ടപ്പൻ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
മറ്റു ചില അസുഖങ്ങളുടെ ചികിത്സയ്ക്കായി 20 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് വിജയകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ 28 ന് രാവിലെ 8.30 ന് മരണമടയുകയായിരുന്നു. സി.പി.എം കൈരളി ബ്രാഞ്ച് അംഗവും കർഷക സംഘം ഈസ്റ്റ് വില്ലേജ് മെമ്പറുമായിരുന്നു. ചെയർപേഴ്സണും മുൻ ചെയർമാൻ എം.പ്രദീപും ജെ.എച്ച്. ഐ സിദ്ദീഖും മൃതശരീരം ഏറ്റുവാങ്ങിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഏൽപ്പിച്ചത്. ഭാര്യ: മല്ലിക. മക്കൾ: രവീൺ വിജയ്, രേവതി വിജയ്. മരുമക്കൾ: നയന, രാഹുൽ.