
വെള്ളറട: എസ്.എൻ.ഡി.പി യോഗം വേങ്കോട് ശാഖ പനച്ചമൂട് വേങ്കോട് വടക്കുംകരയിൽ പുതിയതായി പണികഴിപ്പിച്ച ഗുരുദേവ മന്ദിരത്തിൽ ശിലാ വിഗ്രഹ പ്രതിഷ്ഠ നടത്തി. ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യ കാർമ്മികത്വം വഹിച്ചു. ഗുരുമന്ദിരത്തിന്റെ സമർപ്പണം യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ നിർവഹിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം ശാഖാ പ്രസിഡന്റ് കെ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ പ്രസിഡന്റ് കെവി. സൂരജ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ഗോവിന്ദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, സി.കെ. സുരേഷ് കുമാർ, വൈ.എസ്. കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മുതിർന്ന പൗരൻമാരെ ആദരിക്കലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും പെൻഷൻ വിതരണവും നടന്നു. ശാഖാ സെക്രട്ടറി അശോകൻ പുതുകുളങ്ങര സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എൻ. ശശിധരൻ നന്ദിയും രേഖപ്പെടുത്തി.