
തിരുവനന്തപുരം: കിഫ്ബിക്കെതിരെ പരാമർശം നടത്തിയ കേന്ദ്രധനമന്ത്രിക്കെതിരെ ഫെയ്സ് ബുക്കിൽ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. ബഡ്ജറ്റിനു പുറത്തു വിഭവസമാഹരണം നടത്താൻ വേണ്ടി സജ്ജീകരിച്ച സംവിധാനമാണ് കിഫ്ബി. കിഫ്ബിയുടെ വരവും ചെലവും ബഡ്ജറ്റിന്റെ ഭാഗമാക്കുന്നില്ലെന്നായിരുന്നു സി.എ.ജിയുടെ വിമർശനം. സർക്കാരിന്റെ വരവെല്ലാം കിഫ്ബിയ്ക്കു കൊടുക്കുന്നുവെന്നാണ് നിർമ്മലാ സീതാരാമന്റെ ആരോപണം.
കേന്ദ്ര ബഡ്ജറ്റിൽപ്പോലും ഒരുലക്ഷത്തിലേറെ കോടി രൂപ ഓഫ് ബഡ്ജറ്റ് ബോറോയിംഗ് ഉണ്ട്. എന്നാൽ കിഫ്ബിയുടെ വായ്പ ഓഫ് ബഡ്ജറ്റ് ബോറോയിംഗ് അല്ലെന്നും
ഐസക് പറഞ്ഞു.